Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Four Records

Alappuzha

നാ​ലാം വ​യ​സി​ൽ നാ​ല് റി​ക്കാ​ർ​ഡ്; ഉ​റു​മി​വീ​ശ​ലി​ല്‍ അ​ത്ഭു​ത​മാ​യി സെ​ല​സ്റ്റീ​നോ

ചേ​ര്‍​ത്ത​ല: ക​ള​രി​പ്പ​യ​റ്റി​ലെ ഏ​റ്റ​വും അ​പ​ക​ട​ക​ര​മാ​യ ഉ​റു​മി​വീ​ശ​ലി​ല്‍ നാ​ലു​വ​യ​സു​കാ​ര​ന്‍റെ അ​ത്ഭു​ത​പ്ര​ക​ട​നം. ചേ​ര്‍​ത്ത​ല തെ​ക്ക് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡ് വ​ലി​യ​വീ​ട്ടി​ല്‍ അ​നി​ല്‍ പ്ര​ശാ​ന്ത്-​ജീ​തു ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യ സെ​ല​സ്റ്റീ​നോ വ​ര്‍​ഗീ​സാ​ണ് നാ​ല് റി​ക്കാ​ർ​ഡു​ക​ൾ സ്വ​ന്തം പേ​രി​ൽ കു​റി​ച്ച​ത്. പ​ട്ട​ണ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ്സ് സ്‌​കൂ​ളി​ല്‍ എ​ല്‍​കെ​ജി വി​ദ്യാ​ര്‍​ഥി​യാ​ണ്.
ക​ള​രി​പ്പ​യ​റ്റി​ല്‍ ഉ​റു​മി വി​ഭാ​ഗ​ത്തി​ല്‍ 30 സെ​ക്ക​ന്‍​ഡി​ല്‍ 93 ത​വ​ണ വീ​ശി​യ സെ​ല​സ്റ്റീ​നോ ഏ​ഷ്യ​ന്‍ ബു​ക്ക് ഓ​ഫ് റി​ക്കാ​ര്‍​ഡ്സി​ല്‍ ഇ​ടംപി​ടി​ച്ചു. പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ ബു​ക്ക് ഓ​ഫ് റെ​ക്കോ​ര്‍​ഡ്സി​ലും ഇ​ന്ത്യ​ന്‍ ബു​ക്‌​സ് ഓ​ഫ് സ്‌​കൂ​ള്‍ റിക്കാ​ര്‍​ഡ്സി​ലും കേ​ര​ള ബു​ക്ക് ഓ​ഫ് റിക്കാ​ര്‍​ഡ്സി​ലും സെ​ല​സ്റ്റീ​നോ സ്ഥാ​നം നേ​ടി.

12 വ​യ​സി​ല്‍ താ​ഴെ​യു​ള്ള​വ​ര്‍ അ​നാ​യാ​സം ഉ​റു​മി വീ​ശു​ന്ന​ത് അ​പൂ​ര്‍​വ​മാ​ണെ​ന്ന് മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ പ​റ​യു​ന്നg. ആ​ല​പ്പു​ഴ ത​ത്തം​പ​ള്ളി​യി​ലെ ക​ള​രി​പ്പ​യ​റ്റ് അ​ക്കാ​ഡ​മി​യി​ല്‍ ചേ​ര്‍​ന്ന സെ​ല​സ്റ്റി​ന്‍റെ ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​ഞ്ഞ് ഉ​റു​മി അ​ഭ്യ​സി​പ്പി​ച്ച​ത് പ​രി​ശീ​ല​ക​ൻ യേ​ശു​ദാ​സ് ജ​സ്റ്റി​നാ​ണ്. മൂ​ന്നാം വ​യ​സി​ലാ​ണ് പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. ക​ള​രി​പ്പ​യ​റ്റ് ആ​ചാ​ര്യ​ന്‍ കോ​മ​ള​ന്‍ ഗു​രു​വി​ന്‍റെ പ്രോ​ത്സാ​ഹ​നം കൂ​ടി​യാ​യ​പ്പോ​ള്‍ ഉ​റു​മി​വീ​ശ​ലി​ല്‍ സെ​ല​സ്റ്റി​നോ ക​ത്തി​ക്ക​യ​റി.

ആ​യോ​ധ​ന​ക​ല​ക​ൾ​ക്കൊ​പ്പം മോ​ഡ​ലിം​ഗി​ലും ഈ ​കു​ഞ്ഞു​മി​ടു​ക്ക​ന്‍ തി​ള​ങ്ങു​ക​യാ​ണ്. മോ​ഡ​ലിം​ഗ് രം​ഗ​ത്ത് പ്ര​ശ​സ്ത​നും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ട്രെ​യി​ന​റു​മാ​യ അ​തു​ല്‍ സു​രേ​ഷി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം. സ​ഹോ​ദ​ര​ന്‍ അ​ഡ്രി​യാ​നോ വ​ര്‍​ഗീ​സ് ക​ള​രി സം​സ്ഥാ​ന ചാ​മ്പ്യ​നാ​ണ്.

Latest News

Corehub Up